നിലാവ്


അധരത്തിനഴകേകും
മിഴികള്‍ക്ക് നനവേകും
യാമങ്ങള്‍ നീളുന്ന നിന്‍ ചാരുത.
രാവിനീ കൂട്ടുപോല്‍
തോഴര്‍ക്കുകാവലായ്
പ്രണയാര്‍ദ്രരാഗത്തില്‍ അലിഞ്ഞുചേരാന്‍
പൂരിതസൗന്ദര്യമിത്രമേല്‍
ഗതികമായാനന്ദ യാമത്തില്‍
ഗാന്ധര്‍വരാഗമോ നീ നിലാവേ...
അത്രമേല്‍ നിന്‍ സ്പര്‍ശം
ഗാഡമാക്കുന്നോരീ രാവില്‍
നിത്യനിശാന്ധിയായ് മാറിടാം ഞാന്‍...

Image result for moonlight

നിലാവിന് എന്താണ് നിറം?? അതെന്ഥായാലും അനശ്വരമായ, ജീവസ്സുറ്റ സ്നേഹത്തിനു ആ നിറമുണ്ടെന്ന് കരുതാനാനെനിക്കിഷ്ട്ടം...എന്നെന്നും ആ നിലാവ് അങിനെ തന്നെ ഇരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്..സ്നേഹത്തിന്‍റെ പര്യായംപോലെ...





Comments

Post a Comment

Popular posts from this blog

Right From The Heart...

To my Handsome...